MLA യും കലക്ടറും ഭക്ഷ്വചുമടുമായി കിലോമീറ്ററുകൾ താണ്ടി.

കോന്നി: കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും, മനസ്സിലാക്കാനും ജില്ലാ കളക്ടർ പി.ബി.നൂഹ് എം.എൽ.എ ഓഫീസിലെത്തി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് വീടു നുള്ളിലിരിക്കുന്ന ആളുകൾക്ക് ടെലഫോണിൽ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നല്കുന്നതിന് എം.ൽ.എ നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്. നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് പുറത്തേക്ക് വരാതിരിക്കാൻ ഈ പദ്ധതി വളരെയധികം സഹായകമായി എന്ന വിലയിരുത്തലിനെ തുടർന്നാണ് പദ്ധതിയെ സംബന്ധിച്ച് മനസ്സിലാക്കാൻ കളക്ടർ എത്തിയത്.
എം.എൽ.എ ഓഫീസിൽ കളക്ടർ എത്തിയപ്പോൾ, എം.എൽ.എയും വോളൻറിയർമാരും ഭക്ഷണ സാധനങ്ങളുമായി ആവണിപ്പാറ പട്ടികവർഗ്ഗ കോളനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം പി.സിന്ധു എം.എൽ.എയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്നാണ് എം.എൽ.എ ഭക്ഷണ കിറ്റുമായി വോളന്റിയർ മാർക്കൊപ്പം പോകാൻ തയ്യാറായത്.വിവരം അറിഞ്ഞപ്പോൾ തന്നെ എം.എൽ.എയ്ക്കൊപ്പം ആവണിപ്പാറയ്ക്ക് വരുകയാണെന്ന് കളക്ടറും അറിയിച്ചു.തുടർന്ന് എം.എൽ.എയും, കളക്ടറും, വോളന്റിയർമാരും പതിനൊന്നു മണിയോടെ കോന്നിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുമായി ആവണിപ്പാറയ്ക്ക് തിരിച്ചു.
അരുവാപ്പുലം പഞ്ചായത്തിലെ 5-ാം വാർഡായ ആവണിപ്പാറ വനത്തിനുളളിലെ ട്രൈബൽ സെറ്റിൽമെന്റാണ്. 37 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. അച്ചൻകോവിൽ ആറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താൻ കഴിയുകയുള്ളു.
എം.എൽ.എയും, കളക്ടറും, ഉദ്യോഗസ്ഥരും,വോളന്റിയർമാരും ഭക്ഷണ ചുമടുമായാണ് കോളനിയിലേക്ക് നടന്നത്. കോളനിയിലെ മുപ്പത്തി ഏഴ് വീടുകളിലും സംഘം ഭക്ഷണം എത്തിച്ചു. ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിൽ ടീമിനെ വരുത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നും വിതരണം ചെയ്തു.
ഭക്ഷണം ആവശ്യപ്പെട്ട് എം.എൽ.എയുടെ ഹെൽപ്പ് ഡസ്കിലേക്ക് വിളിക്കുമ്പോൾ എം.എൽ.എയും, കളക്ടറും നേരിട്ടെത്തുമെന്ന് കരുതിയില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗം പി.സിന്ധു പറഞ്ഞു. എന്താവശ്യത്തിനും വിളിക്കണമെന്നും, ഉടൻ തന്നെ സഹായം എത്തിക്കുമെന്നും കോളനിവാസികൾക്കും, ഗ്രാമ പഞ്ചായത്തംഗത്തിനും എം.എൽ.എ ഉറപ്പു നല്കി. കോളനിയിലെ ചില വികസന പ്രശ്നങ്ങൾ കോളനി നിവാസികൾ സൂചിപ്പിച്ചു എങ്കിലും അത്തരം പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിച്ച ശേഷം കളക്ടറേയും കൂട്ടി എത്താമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടും കളക്ടറോടുമൊപ്പം എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ, കോന്നി തഹസിൽദാർ ഇൻ ചാർജ്ജ് റോസ്ന ഹൈദ്രോസ്, ഗ്രാമ പഞ്ചായത്തംഗം പി.സിന്ധു, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വോളന്റിയർമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.

Latest

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കിളിമാനൂർ സ്വദേശിയായയുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി....

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!