ആറ്റിങ്ങൽ പാർലമെൻറ് പരിധിയിൽപെട്ട വർക്കല, ചിറയൻകീഴ്, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാലു താലൂക്കുകളിലെ വിവിധ ആശുപത്രികളിൽ കോവിഡ് -19 രോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഓരോ താലൂക്കുകളിലും 12. 50 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ എം പി ഫണ്ടിൽ നിന്നും അനുവദിച്ചു.
ഈ തുക വിനിയോഗിച്ച് പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുവാനും ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.