വ്യക്‌തിശുചിത്വത്തിന് മറ്റേതു സമയത്തേക്കാളും പ്രാധാന്യമേകേണ്ട ഈ കൊറോണ കാലത്ത് ആറ്റിങ്ങൽ പോലീസ് ബ്രേക് ദ ചെയിൻ ക്യാമ്പെയിൻ സംഘടിപ്പിച്ച് ജന ബോധവൽക്കരണത്തിന് പുതിയമാനം നൽകുകയാണ്. തിരുവനന്തപുരം ജില്ല റൂറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി വാഷ് ബെയ്സിനും സാനിറ്റൈസറും നൽകി കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള യജ്ഞത്തിൽ ഭാഗഭാക്കായി. ആറ്റിങ്ങൽ ഡിവൈഎസ്പി ബേബി പി, സിഐ ദിപിൻ, എസ്ഐ സനോജ്, ജില്ലാ പോലീസ് അസോസിയേഷൻ റൂറൽ ട്രഷറർ വിനു എന്നിവർ പങ്കെടുത്ത ചടങ്ങിൽ ആറ്റിങ്ങൽ സിഐ കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠന് സാനിറ്റൈസർ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.