ലോകത്തെ ഏറ്റവും സന്തുഷ്‌ട രാജ്യമായി വിണ്ടും ഫിൻലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു

ഐക്യരാഷ്ട്രസഭയാണ് ഫിന്‍ലാന്‍ഡിനെ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുത്തത് .2018 2019 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഫിൻലാൻഡ് തിരഞ്ഞെടുക്കപ്പെട്ടത്.തുടർച്ചയായി മൂന്നാം തവണയാണ് ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്‌ട രാജ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യ ഉൾപ്പടെ 153 രാജ്യങ്ങളിലായാണ് സർവേ നടത്തിയത്. വരുമാനം, ആരോഗ്യം ആയുസ്, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം എന്നിവ അടിസ്ഥാന മൂല്യങ്ങളാക്കിയാണ് സർവേ സംഘടിപ്പിച്ചത്.ഡന്മാർക്ക് ,​സ്വിറ്റ്സര്‍ലന്‍ഡ് ,​ഐസ് ലാൻഡ്,​നോർവേ,​നെതർ ലാൻഡ്,​ ന്യൂസ് ലാൻഡ് എന്നിവയാണ് മുൻ നിരയിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ. ക്യാനഡ 11ാം സ്ഥാനത്തും,​ ആസ്ട്രേലിയ 12ാം സ്ഥാനത്തും യു.കെ 13ാം സ്ഥാനത്തുമാണുളളത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ 18 ലാണ് അമേരിക്കയുളളത്.ഇന്ത്യ 144 സ്ഥാനത്താണുളളത്. നേപ്പാൾ 15 , പാകിസ്ഥാൻ 29 , ബംഗ്ലാദേശ് 107,​ ശ്രീലങ്ക 130 എന്നീ സ്ഥാനങ്ങളിലാണുളളത്. അതേസമയം ലോക ആരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവി‌ഡ് 19 തുടർന്ന് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ റിപ്പോർട്ടിനെ ബാധിച്ചിട്ടില്ലന്നും അധികൃതർ വ്യക്തമാക്കി. ഭാവിയിൽ മറ്റുരാജ്യങ്ങളും ഈ പട്ടിയിൽ ഇടം പിടിക്കുമെന്നും റിപ്പോർട്ട് തയ്യാറാക്കിയവർ പറയുന്നു

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....