പ്രകൃതിവിരുദ്ധപീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കിളിമാനൂർ:പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കരവാരം പുതുശേരിമുക്ക് പാവല്ല, മുഹമ്മദ് മൻസിലിൽ ഷിജിൻ (27) ആണ് പിടിയിലായത്. മദ്രസ പഠനത്തിനെത്തിയ ആറോളം ആൺകുട്ടികളെയാണ് ഉസ്താദ് നിരന്ത പീഢനത്തിന് വിധേയരാക്കിയത്. മദ്രസയിൽ പഠിക്കാനെത്തുന്ന ആൺകുട്ടികളിൽ ഓരോരുത്തരെ ഷിജിൻ സ്വന്തം മുറിയിൽ വിളിച്ചുകയറ്റിയാണ് പീഡനം തുടർന്ന് വന്നത്. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയായിരുന്നു. കുട്ടികളിൽ ചിലരുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയരക്ഷാകർത്താക്കളുടെ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കല്ലമ്പലം പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന് കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ ഫറോസ്, സബ് ഇൻസ്പെക്ടർ നിജാം വി , അഡീഷണൽ എസ് ഐ സക്കീർ ഹുസൈൻ, രാധാകൃഷ്ണൻ ,സുരാജ് എന്നിവർ നേതൃത്വം നൽകി.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....