വിദേശത്തു നിന്ന് വന്ന് 14 ദിവസത്തെ ഹോം ക്വാറന്റൈൻ നിർദേശം പാലിക്കാതെ കറങ്ങി നടന്ന വ്യക്തിയുടെ പാസ്പോർട്ട് പോലീസ് കണ്ടു കെട്ടി റദ്ദ് ചെയ്യാൻ തീരുമാനം.മലപ്പുറം മേൽമുറിയിൽ ഷബീറലി യുടെ പാസ്പോര്ട്ട് കൊറോണ വൈറസ് ജാഗ്രത നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് കണ്ടുകെട്ടിയത്.ഈ മാസം 10 നു സൗദി അറേബ്യയിൽ നിന്നുമാണ് ഇയാൾ നാട്ടിൽ എത്തിയത് 14 ദിവസം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല എന്ന് നിർദേശം കൊടുത്തിരുന്നു. സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതെ ഇയാൾ പുറത്തും പോകുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയുന്നത് കണ്ണിൽ പെട്ട ഇയാൾ ,പോലീസിന്റെ നിർദേശങ്ങൾ പാലിക്കാതെ വരികയായിരുന്നു.ഇതേ തുടർന്നായിരുന്നു മലപ്പുറം പോലീസ് നടപടി എടുക്കുകയായിരുന്നു.ക്രിമിനൽ നടപടി നിയമം 149 ,കേരളാ പോലീസ് ആക്ട് 63 വകുപ്പ് പ്രകാരമംന് അറിയിപ്പ് നൽകിയത്.