കൊറോണ വകവെക്കാതെയുള്ള കള്ള് ഷാപ്പ് ലേലം തടഞ്ഞ് യൂത്ത് കോൺഗ്രസ്.

കൊവിഡ് 19 ജാഗ്രത നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി തിരുവനന്തപുരം കളക്ട്രേറ്റിൽ നടന്ന കള്ള് ഷാപ്പ് ലേലം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.പൊതു പരിപാടികളും, ആൾക്കൂട്ടങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ച് നടക്കുന്ന ലേല നടപടികളിൽ എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നൂറ് കണക്കിന് പേരാണ് ജാഗ്രത നിർദ്ദേശം ലംഘിച്ച് പങ്കെടുത്തത്. കൊറോണ ജാഗ്രത മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പ്രസിഡൻറും, ജില്ലയിൽ നിന്നുമുള്ള സംസ്ഥാന ഭാരവാഹികളും മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. ലേലം നടക്കുന്ന കളക്ടറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പോലീസ് തടഞ്ഞു .തുടർന്ന് ADM ഉം എക്സൈസ് കമ്മീഷ്ണറുമായി നടന്ന ചർച്ചക്കിടയിൽ കള്ള് ഷാപ്പ് ലേലം നിർത്തിവയ്ക്കാൻ പാടിലെന്ന സർക്കാർ ഉത്തരവ് ലംഘിക്കാൻ കഴിയിലെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ വാക്കേറ്റമുണ്ടാവുകയും ചേമ്പറിനുള്ളിൽ തടഞ്ഞ് വക്കുകയും ചെയ്തു കൂടുതൽ പോലീസെത്തി യൂത്ത് കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. ഇതിനിടയിൽ വീണ്ടും നേതാക്കൾ ലേലം നടക്കുന്ന സ്ഥലത്ത് തള്ളിക്കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു .സംഘർഷാവസ്ഥ കണക്കിലെടുത്ത് ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയവർ മടങ്ങിപ്പോയി സമരത്തിന് .സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എൻ എസ് നുസ്സൂർ, എസ് എം ബാലു ജില്ലാ പ്രസിഡൻ്റ് സുധീർ ഷാ പാലോട് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ,സെക്രട്ടറിമാരായ വിനോദ് കോട്ടുകാൽ, ഷജീർ നേമം, അരുൺ രാജൻ, ജില്ലാ സെക്രട്ടറി അഫ്സർ വെമ്പായം എന്നിവർ നേതൃത്വം നൽകി .

പരീക്ഷകൾ നിർത്തിവെക്കാനും ,ആരാധാനലായങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്ന ജില്ലാ ഭരണകൂടത്തിൻ്റെ ആസ്ഥാനത്ത് ഒരു അടിയന്തിര സാഹചര്യവും ഇല്ലാതെ നൂറ് കണക്കിന് എക്സൈസ് ഉദ്യോഗസ്ഥരെയും ,അബ്കാരികളെയും കൂട്ടി നടത്തുന്ന കള്ള് ഷാപ്പ് ലേലം കൊറോണ ഭീതിയിൽ നിൽക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും. ജനങ്ങൾക്ക് മാസ്ക്കും, സാനിട്ടറൈസും ഉറപ്പ് വരുത്തേണ്ട സർക്കാർ ഈ സമയത്തും കള്ള് ഷാപ്പുകളുടെ പുറകെ പായുന്നത് അപമാനമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോട് പറഞ്ഞു. വരും ദിവസങ്ങളിൽ കൊറോണ ബോധവത്കരണത്തിൻ്റെ ഭാഗമായ യൂത്ത് കോൺഗ്രസ് നടത്തി വരുന്ന ശുചിത്വ പരിപാലന യക്ഞം ജില്ലയിൽ ഉടനീളം വിപുലപ്പെടുത്തുമെന്നും പറഞ്ഞു.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....