കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രം,തിരുവനന്തപുരം നഗരസഭ ആരോഗ്യകാര്യ സമിതിയും സംയുക്തമായി SSLC പരീക്ഷ നടക്കുന്ന മോഡൽ സ്കൂളിൽ സാനിറ്റൈസർ ഉപയോഗിച്ച് ക്ലാസ്റൂമുകൾ ശുചികരിച്ചു, പരീക്ഷ എഴുതാൻ വന്ന കുട്ടികൾക്ക് സാനിറ്റൈസർ നൽകുകയും ചെയുതു യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു,കോർപറേഷൻ ആരോഗ്യകാര്യ സമിതി ചെയർമാൻ ഐ പി ബിനു എന്നിവർ നേതൃത്വം നൽകി. കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് പ്രവർത്തകരാണ് പങ്കെടുത്തത്. കേരള സംസ്ഥാനത്തു മുഴുവൻ സ്‌കൂളുകളിലും വരുന്ന ദിവസങ്ങളിൽ ഈ പ്രവർത്തനം ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.