അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിനെ , ചോദ്യം ചെയ്തു.

അനധികൃത സ്വത്ത് സമ്പാദനകേസുപമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ.ബാബുവിന്റെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് സംഘം ചോദിച്ചറിഞ്ഞെന്നാണ് വിവരം. 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

Latest

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി.

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ്...

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി.

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി. തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തി...

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!