തിരുവനന്തപുരം നഗരസഭ ആരംഭിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചന് തൈക്കാട് മോഡൽ എൽപി സ്കൂളിൽ തുടക്കമായി.

കോവിഡ് 19 മായി ബന്ധപ്പെട്ടുണ്ടായ പ്രത്യേക സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ട സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവരുതെന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ദ്രുതഗതിയിൽ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ.

ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക് ഡൗൺ മൂലം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവർ എന്നിവർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി നഗരസഭ ആരംഭിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചന് തൈക്കാട് മോഡൽ എൽപി സ്കൂളിൽ തുടക്കമായി.ഇത് കൂടാതെ ആവശ്യം വരുന്നതനുസരിച്ച് മണക്കാട് എൽപി.സ്‌കൂൾ,കോട്ടൺ ഹിൽ സ്കൂൾ എന്നിവിടങ്ങളിലും നഗരസഭയുടെ ഹെൽത്ത് സർക്കിൾ തലത്തിലും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നതിനായി ഫെഫ്ക,കാറ്ററിങ് അസോസിയേഷൻ,കുടുംബശ്രീ തുടങ്ങിയ സംഘടനകളും നഗരഭയെ സഹായിക്കാനായി തയ്യാറായി വന്നിട്ടുണ്ട്.ഇവിടങ്ങളിലെ കിച്ചണുകൾ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നതിനായി നഗരസഭക്ക് വിട്ടുനൽകും.ഇത് കൂടാതെ 600 പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ സൗകര്യമുള്ള അടുക്കള വിട്ടുതരാൻ ഒരു സ്വകാര്യ വ്യക്തിയും തയ്യാറായി വന്നിട്ടുണ്ട്.

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448,9496434449,9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് മേയർ അഭ്യർഥിച്ചു. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.രജിസ്റ്റർ ചെയ്യുന്നവർക്കും വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി . നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും.

ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന് നഗരസഭയുടെ വോളണ്ടിയർമാർ ഉറപ്പുവരുത്തും.മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി ഭക്ഷണം വിതരണം ചെയ്യും.നിലവിൽ കമ്മ്യൂണിറ്റി ക്വാറന്റെയിനിൽ കഴിയുന്ന 450 പേർക്കും ഹോം ക്വാറന്റെയിനിലുള്ള 120 പേർക്കും. പുത്തരിക്കണ്ടത്ത് പാർപ്പിച്ചിട്ടുള്ള 208 പേർക്കും നഗരസഭ തന്നെയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും ഭക്ഷണം നൽകി വരുന്നതും.

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!