അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവവാഹക ശേഷിയുള്ള ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്.
വെള്ളത്തിനടിയിൽ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മിസൈൽ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് തുടർപരീക്ഷണങ്ങൾ ഇനിയും ഉണ്ടാകും എന്നാണ് വിവരം. ശത്രുക്കളെ അന്തർവാഹിനികളിൽ നിന്ന് ആക്രമിക്കാൻ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈൽ.