കൂടത്തായി കൊലക്കേസ് കുറ്റപത്രം കോടതിയിലേക്കു.

കൂടത്തായി കൊലപാതക പരമ്പരയിൽ അവസാനത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. പൊന്നാമറ്റം വീട്ടിൽ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം ഇന്നലെ രാവിലെ താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക പരമ്പരയിലെ ആദ്യത്തെ കേസാണിത്. ഇതോടെ ആറ് കൊലപാതകങ്ങളിലും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘങ്ങൾക്ക് കഴിഞ്ഞു.1061 പേജുള്ള കുറ്റപത്രത്തിൽ 79 രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 129 സാക്ഷികളുണ്ട് കേസിൽ.നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന ‘ഡോഗ് കിൽ’ എന്ന മാരകവിഷം ആട്ടിൻസൂപ്പിൽ കലർത്തി നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി റൂറൽ എസ്.പി കെ.ജി. സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2002 ആഗസ്റ്റ് 22ന് രാവിലെയായിരുന്നു സംഭവം. പതിവായി ആട്ടിൻ സൂപ്പ് കഴിക്കുമായിരുന്നു ഇവർ. വിഷത്തിന്റെ ഗന്ധം അറിയാതിരിക്കാൻ സൂപ്പിൽ തലേന്ന് തന്നെ വിഷം കലർത്തിയിരുന്നു.

പ്രീഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും എം.കോം പാസായതാണെന്നാണ് വിവാഹസമയത്ത് ജോളി ഭർത്താവിന്റെ അമ്മയോട് പറഞ്ഞിരുന്നത്. ബി എഡ് കഴിഞ്ഞാൽ അദ്ധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ അതിനായി നിരന്തരം നിർബന്ധിച്ചു. അന്നമ്മയെ കബളിപ്പിക്കാൻ പാലായിൽ ബി എഡിന് ചേർന്നതായി പറഞ്ഞ് ജോളി അവിടെ താമസിച്ചു. കള്ളി വെളിച്ചത്താവുമോ എന്ന ഘട്ടത്തിൽ അന്നമ്മയെ വക വരുത്താൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ നിയന്ത്രണം തനിക്ക് കിട്ടുമെന്ന ചിന്തയും കൊലപാതകത്തിന് പ്രേരണയായി. ഈ കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടന്നിരുന്നുവെങ്കിൽ മറ്റു അഞ്ച് കൊലപാതകങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.രോഗം ബാധിച്ച നായയെ കൊല്ലാനെന്ന് പറഞ്ഞ് ‘ഡോഗ് കിൽ’ വാങ്ങാൻ കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ നിന്ന് ജോളി കുറിപ്പടി വാങ്ങുകയായിരുന്നു. ദേവി എന്ന പേരു നല്‍കിയാണ് ജോളി വെറ്ററിനറി ഡോക്ടറിൽ നിന്ന് മരുന്ന് കുറിപ്പടി കൈപ്പറ്റിയത്. ഈ രേഖയാണ് കേസിലെ പ്രധാന തെളിവ്.

Latest

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...

നവവധു തൂങ്ങിമരിച്ച സംഭവം…ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ...

കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!