ഗവര്‍ണ്ണറുടെ നിലപാട്‌ പ്രകോപനപരം എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന്‌ പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ വിധേയമായി നിലപാട്‌ സ്വീകരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്റെ നിലപാട്‌ വിചിത്രമാണെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ജനാധിപത്യപരമായി നിലവില്‍ വന്ന സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മുന്നോട്ടുപോകുന്നത്‌. അത്‌ പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്യുന്നത്‌ ഗവര്‍ണ്ണര്‍ പദവിക്ക്‌ ഭൂഷണമല്ല. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക്‌ ഭരണഘടന അധികാരം നല്‍കുന്നില്ല. ഇക്കാര്യം വിസ്‌മരിച്ചാണ്‌ സര്‍ക്കാര്‍ നടപടികളെ ഗവര്‍ണ്ണര്‍ എതിര്‍ക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവര്‍ണ്ണര്‍ അധഃപതിക്കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ല.
സര്‍ക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ്‌ അടിയന്തിര സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കേണ്ടിവരുന്നത്‌. നിയമപരമായ പോരായ്‌മയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന്‌ പകരം തര്‍ക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവര്‍ണ്ണര്‍ പദവിക്ക്‌ ചേര്‍ന്നതല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തളര്‍ത്താനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ഇത്തരമൊരു സമീപനം കേരളത്തില്‍ ഇതിന്‌ മുമ്പ്‌ ഒരു ഗവര്‍ണ്ണറും സ്വീകരിച്ചിട്ടില്ല.
ഗവര്‍ണ്ണര്‍ പ്രകോപനപരമായ നിലപാട്‌ എടുത്തിട്ടും സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പക്വമായ സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സര്‍ക്കാരിന്റെ ചുമതല നിര്‍വ്വഹിക്കുന്നതിന്‌ സഹായകരമായ നിലപാട്‌ സ്വീകരിക്കാന്‍ ഇനിയെങ്കിലും ഗവര്‍ണ്ണര്‍ തയ്യാറാകണമെന്ന്‌ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!