സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ് നിലപാട് മാറ്റാതെ ഗവർണർ

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന മുൻ പ്രസ്താവനയിലും ഗവർണർ ഉറച്ചുനിന്നു. ഗവർണറുടെ സ്ഥാനം സംസ്ഥാന സർക്കാരിന് മുകളിലല്ലെന്നും അക്കാര്യം അറിയാത്തവർ ഭരണഘടന വായിച്ച് പഠിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകുന്നതിന് അനുവാദം ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തനിക്ക് തീർച്ചയില്ലെന്നും അക്കാര്യം തന്നെ അറിയിക്കുക എന്നത് ഔചിത്യപൂർണമായിരുന്നേനെ എന്നുമാണ് ഗവർണർ ചൂണ്ടിക്കാണിച്ചു.

പൗരത്വ ഭേദഗതി വിഷയത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിലും ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രണ്ടും കൽപ്പിച്ച് ആഞ്ഞടിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായാണെങ്കിലും കടുപ്പിച്ച് മറുപടി പറയുകയും ചെയ്‌തതോടെ സർക്കാരും ഗവർണറും നേരിട്ട് ഏറ്റുമുട്ടുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉരുത്തിരിഞ്ഞിരുന്നു. സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും താൻ റബർ സ്റ്റാമ്പല്ലെന്നും ഗവർണർ ആവർത്തിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!