കോവിഡ് 19 കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാന്‍(48) സൗദിയില്‍ മരിച്ചു. ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍വെച്ചാണ് മരണം.സൗദിയില്‍ ജെസിബി ഓപ്പറേറ്റർ ആയിരുന്ന ഇദ്ദേഹം ബുറൈദയിലെ സെൻട്രൽ ആശുപത്രിയിലെ ഐസൊലേഷൻ സെന്ററിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായ മലയാളികൾ നിരീക്ഷണത്തിലാണ്. 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം നാട്ടിൽ പോയിട്ട് 5 വർഷത്തിൽ കൂടുതലായി. പിതാവ്: മുഹമ്മദ് റാവുത്തർ, ഭാര്യ: റംല, മക്കൾ: ബിലാൽ,ബിൻഹാജ്.