മംഗലപുരം ഗ്രാമപഞ്ചായത്തിന് മുൻപിൽ നടന്നു വരുന്ന മെമ്പർമാരുടെ റിലേസത്യഗ്രഹത്തിനു 12 ദിവസം പിന്നിടുമ്പോൾ സമരം കൂടുതൽ കടുപ്പിച്ചു UDF മെമ്പർ മാർ ഉപവാസത്തിലേക്കു കടന്നു, സായിഗ്രാമത്തിൽ നിന്നും കൊടുത്ത 2050 കിറ്റുകൾ പാവങ്ങൾക്ക് വേണ്ടി കൊടുക്കാൻ കൊടുത്തിട്ട് ആ കിറ്റുകൾ ആർക്കു കൊടുത്തു എന്ന് പറയേണ്ട ചുമതല അത് ഏറ്റുവാങ്ങിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആണ്, അതിനു മറുപടി പറയാതെ ഈ സമരം അവസാനിക്കുമെന്ന് ആരും കരുതേണ്ട. ഞാൻ എവിടെ പോയാലും യൂണിഫോം ഇട്ടവനും ഇടാത്തവനും, തൊപ്പിവച്ചവനും വയ്ക്കാത്തവനും എന്നെ പിന്തുടരുന്നു കേസ് എടുക്കുന്നത്തിലേക്കാണ് ഉദ്യോഗസ്ഥലോബി പോകുന്നത്. ഇനി എത്ര കേസ് കോവിഡ്മായി എടുത്തിട്ടുണ്ട് എന്ന് പോലും എനിക്ക് അറിയില്ല, ഇത് ഇന്ന് തുടങ്ങിയതല്ല ഞാൻ ഇവിടെ മത്സരിക്കാൻ വന്നത് മുതൽ എന്നെ ബുന്ധിമുട്ടിക്കാൻ തുടങ്ങിയതാണ്, ഇത് കൊണ്ട് ഒന്നും എന്നെ തളർത്താൻ നോക്കണ്ട. വിളിക്കുന്ന സമരങ്ങളിലും, സന്നദ്ധപ്രവർത്തനങ്ങളിലും പോകുന്നത് തടയാൻ കഴിയില്ല, അത് കൊണ്ട് നിങ്ങളുടെ പേരിൽ എടുത്ത ഏഴോളം പോലീസ് കേസുകൾ നിങ്ങളെ തളർത്താൻ കഴിയില്ല എന്നതിന് തെളിവാണ് ഈ സഹനസമരം, ഇതിനു എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊണ്ട് ഈ ഉപവാസം ഉത്ഘാടനം ചെയ്തതായി അടൂർ പ്രകാശ് M Pപ്രഖ്യാപിച്ചു.
കെപിസിസി മെമ്പർ M.A ലത്തീഫ്, ബ്ലോക്ക് പ്രസിഡന്റ് H.P ഷാജി, മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് S. ഹാഷിം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, RSP മണ്ഡലം പ്രസിഡന്റ് സലാഹുദ്ധീൻ, ഇടവിളാകം ഷംനാദ്, S. മുനീർ, ജലീൽ, നാസർ, അഖിലേഷ് എന്നിവർ പങ്കെടുത്തു.