സായി ഗ്രാമത്തിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ മാതാവായ ഈശ്വരാ അമ്മയുടെ സമാധി ദിനാചരണം ബഹു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽവച്ച് മംഗലാപുരം ഗ്രാമപഞ്ചായത്തിലെ 6 അവാർഡുകൾക്ക് സൗജന്യമായി സായി ഗ്രാമത്തിൽ നിന്നും അരി നൽകുന്നതിൻ്റെ ആദ്യ കിറ്റ് ബഹു. സത്യൻ എംഎൽഎ മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ മധുവിന് കൈമാറി. പ്രസ്തുത പരിപാടിയിൽ മംഗലാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മധു, ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ. എൻ. ആനന്ദകുമാർ, ശ്രീ. ബി. ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. കൂടാതെ മാതൃപൂജയും നടന്നു, സാമൂഹിക അകലം പാലിച്ചുകൊണ്ട് ലളിതമായ രീതിയിലാണ് ഈ പരിപാടി നടന്നത്.