.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. വാർഡിലെ 100ഓളം വിദ്യാർത്ഥികൾക്കാണ് മാസ്കുകൾ വിതരണം ചെയ്തത്.
ദൂര സ്ഥലങ്ങളിൽ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായി വരുന്ന പക്ഷം യാത്ര സൗകര്യം ഏർപ്പെടുത്താനും കുടുംബ ശ്രീ ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്. എ ഡി എസ് ചെയർപേഴ്സൺ നിത്യബിനു, കെ. ആർ നീലകണ്ഠൻ, വിജയ് വിമൽ,മിഥുൻ എം. എസ്. ആകാശ്, നവീൻ രാജ് എന്നിവർ പങ്കെടുത്തു.