മാർച്ച് 29ന് സഫാ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മംഗലാപുരം സ്വദേശിയായ ശ്യാമും വർക്കല സ്വദേശിയായ അനഘയും തമ്മിലുള്ള വിവാഹം ലോക്ക്ഡൌൺ ആയതു കൊണ്ട് മാറ്റി വെയ്ക്കുകയും 17.5.2020ന് വധുവിന്റെ വീട്ടിൽ വെച്ചു വളരെ ലളിതമായ രീതിയിൽ നടത്തുകയും ചെയ്തു. അതിനെ തുടർന്ന് നവദംബതിമാർക്ക് മധുരം നൽകുവാനും ആശംസകൾ അറിയിക്കുവാനും മംഗലാപുരം പോലീസ് തീരുമാനിക്കുകയും, ഇരുവരെയും സ്റ്റേഷനിൽ വരുത്തി കേക്ക് മുറിച്ചു മധുരം നൽകുകയും ചെയ്തു. ലോക്ക്ഡൌൺ നിബന്ധനകൾ പാലിച്ചതിന് അഭിനന്ദനങ്ങൾ രേഖപെടുത്തിയാണ് നവദംബതികളെ മംഗലാപുരം സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ യാത്ര അയച്ചത്.