മംഗലാപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ സംഘർഷാവസ്ഥ.. 25.05.2020 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കൂടിയ ജനറൽ കമ്മിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതികൾ അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് K. S അജിത്കുമാർ അടിയന്തര പ്രമേയാനുമതി തേടി. എന്നാൽ പ്രസിഡന്റ് അവതരണാനുമതി നിഷേധിച്ചു. അതിൽ പ്രതിഷേധിച്ചു യുഡിഫ് അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും ചെയ്തു . തുടർന്ന് പ്രസിഡന്റ് യോഗം പിരിച്ചു വിട്ടു. മെമ്പർ മാരായ v. അജികുമാർ, വേണുഗോപാലൻ നായർ, ജൂലിയറ്റ് പോൾ, S. R കവിത, ഉദയകുമാരി, മുംതാസ്, അമൃത എന്നിവർ നേതൃത്വം നൽകി. ഇവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് മംഗലപുരം കോൺഗ്രസ് മണ്ഡലം കമ്മറ്റി പുറത്ത് ഉണ്ടായിരുന്നു. ഇതിനിടയിൽ സെക്രട്ടറി പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട്സൂപ്രണ്ടും സ്റ്റാഫും ചേർന്ന് പഞ്ചായത്തിന്റെ ഡോർ അടച്ചിട്ടു. പിന്നീട് പോലീസ് എത്തിയാണ് പഞ്ചായത്ത് ഡോർ തുറന്നത്. ഡോർ അടച്ചത് എന്ത് നിയമത്തിന്റെ പേരിൽ ആണെന്ന് ചോദിച്ചു കൊണ്ട് സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.