കിളിമാനൂർ: എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ആരോഗ്യ ചിട്ടകൾ അടങ്ങിയ അറിയിപ്പും, മുഖാവരണവും വീട്ടിലെത്തിച്ചു മാതൃകയാവുകയാണ് ബിആർസി കിളിമാനൂർ. പഞ്ചായത്ത് പ്രതിനിധികളുടെയും, സന്നദ്ധസംഘടനകളുടെയും,കുടുംബശ്രീ, ആരോഗ്യ പ്രവർത്തകരുടെയും സഹായത്തോടുകൂടി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും മുഖാവരണവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രസിഡൻറ്മാരുടെ നേതൃത്വത്തിൽ വാർഡ് തല സമിതികൾ കൂടി മുഖാവരണവും, അറിയ്പ്പ് നോട്ടീസ് വിതരണം ചെയ്യുകയും,സമിതി അംഗങ്ങൾ വിദ്യാർഥികളുടെ വീട്ടിൽനേരിട്ട് എത്തിക്കുകയും ചെയ്യുകയാണ് രീതി. ബി ആർ സി തല ഉദ്ഘാടനം അഡ്വ. ബി സത്യൻ എംഎൽഎ മണ്ഡലതല ഉദ്ഘാടനം അഡ്വ .വി ജോയ് എംഎൽഎ, പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ് രാജലക്ഷ്മി അമ്മാൾ, പിലാലി,ബി വിഷ്ണു, അടുക്കുർ ഉണ്ണി, ഐഎസ് ദ്വീപ,എം രഘു, കെ തമ്പി എന്നിവർ നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ എം എസ് സുരേഷ് ബാബു, പരിശീലകൻ വൈശാഖ് കെ എസ്, സി ആർ സി കോഡിനേറ്റർമാർ, റിസോഴ്സ് അധ്യാപകർ, വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.