ഇന്ത്യൻ യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു:അടൂർ പ്രകാശ് എംപി യുടെ ആറ്റിങ്ങൽ കെയർ യു എ ഇ ഘടകംഭാരവാഹികളായ ഷാജി ഷംസുദ്ദീൻ. അജി കേശവപുരം, ബിജോയ് പ്രവീൺ എന്നിവരോട് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റ് അനന്തു കൃഷ്ണന്റെ അഭ്യർത്ഥന പ്രകാരം മണ്ഡലം കമ്മിറ്റിയ്ക്ക് എത്തിച്ചു നൽകിയ രണ്ട് ഡിജിറ്റൽ തെർമോസ്കാനറുകൾ മണ്ഡലം പ്രസിഡന്റ് അന്തുകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു: ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് കേശവപുരം സി എച്ച് സി ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ:ഷാജി യ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നഗരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ, കോൺഗ്രസ് വെള്ളല്ലൂർ മണ്ഡലം പ്രസിഡന്റ് അഡ്വ :വിഷ്ണുരാജ്, രോഹൻ, ഷൈജുലാൽ, ദീപാ അനിൽ, ബിജു വെള്ളല്ലൂർ, അനിൽ കുമാർ, അനൂപ് കേശവപുരം എന്നിവർ പങ്കെടുത്തു.