കിളിമാനൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്.പ്രൊഫസർ സി.രവീന്ദ്രനാഥ് ക്ലാസ് മുറിയിലെ അധ്യാപകൻ എന്ന വിഷയത്തിലും, സ്കൂൾ സുരക്ഷ പ്രകൃതിദുരന്തങ്ങളുടേയും മഹാമാരികളുടേയും കാലത്ത് എന്ന കാലത്ത് എന്ന വിഷയത്തിൽ ഡോ.മുരളി തുമ്മാരുക്കുടിയും ക്ലാസുകൾ നയിച്ചു. ബി ആർ സി യുടെ നേതൃത്വത്തിൽ സമൂഹിക മാധ്യമ സഹായത്തോടെ ഉപ ജില്ല തലത്തിലെ 50 അധ്യാപകരുടെ ഗ്രൂപ്പുകൾ തയ്യാറാക്കി. അധ്യാപകർക്ക്പരിശീലനത്തിന് വേണ്ട സാങ്കേതിക സഹായവും നേതൃത്വവും നൽകുന്നു.അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്ത ശേഷം സമഗ്ര അക്കൗണ്ട് വഴി വ്യക്തിഗത ഫീഡ്ബാക്ക് രേഖപ്പെടുത്തും. അധ്യാപകരുടെ ഓൺലൈൻ പങ്കാളിത്തത്തിൽ നിന്നും ഫീഡ്ബാക്കിൽ നിന്നും പരിശീലനം ഏറെ വിജയകരമാണ് എന്ന് സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ എം എസ് സുരേഷ് ബാബു പറഞ്ഞു.ബി ആർ സി യിലെ മുഴുവൻ പരിശീലകരും, പ്രധാനാധ്യാപകരും ബി ആർ സി ഹാളിൽ നടന്ന ലൈവ് സ്ട്രീമിഗ് അധ്യാപക പരിവർത്തന പരിപാടിയിൽ പങ്കെടുത്തു.
ചിത്രം: ബി ആർ സി ഹാളിൽ അധ്യാപക പരിവർത്തന പരിപാടി യുടെലൈവ് സ്ട്രീമിഗ് ബി ആർ സി പരിശീലർ സാമൂഹിക അകലം പാലിച്ച്,പങ്കെടുക്കുന്നു.