തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടന തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്റർ വാങ്ങി നൽകി. 2020 മേയ് 22, വെള്ളിയാഴ്ച ബഹു. ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ വെന്റിലേറ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ സായി വേദ വാഹിനി പരിഷത്ത് നൽകിയ അൾട്രാസൗണ്ട് സ്കാനറും മന്ത്രി ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് Dr. ഷർമാദ്, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീമതി. സിന്ധു , ശ്രീസത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് ഒ.പി.സജീവ്കുമാർ ,ശ്രീ. ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു,സംസ്ഥാനം കോവിഡ് 19 ന്റെ ഭീഷണി അനുഭവിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ഐ സി യു വിഭാഗത്തിലേക്ക് 7 ലക്ഷത്തോളം രൂപ വില വരുന്ന വെന്റിലേറ്ററും, അഞ്ചര ലക്ഷത്തോളം വിലവരുന്ന അൾട്രാസൗണ്ട് സ്കാനറും സൗജന്യമായി നൽകുന്നത്. 13000 ൽപരം മാസ്കുകൾ ആരോഗ്യ- പോലീസ് വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. വെന്റിലേറ്ററിനോടൊപ്പം 2000 മാസ്കുകളും മെഡിക്കൽ കോളേജിലേക്ക് സംഘടന നൽകി. നാട് മുഴുവൻ കൊറോണ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം , കുടിവെള്ളം എന്നിവയും സംഘടന നൽകി വരുന്നു.
ജില്ലാ താലൂക്ക് ആശുപത്രികളിൽ നിന്നും ധാരാളമായി രോഗികൾ മെഡിക്കൽ കോളജിലേക്ക് എത്തുന്നതിനാൽ വെന്റിലേറ്ററും, സ്കാനറും അവിടെ ഏറെ പ്രയോജനപ്പെടും എന്ന് പ്രത്യാശിക്കുന്നതായി ജില്ലാ പ്രസിഡന്റ് ഒ പി സജീവ്കുമാർ പറഞ്ഞു.