ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണയായുള്ള ഞായറാഴ്ചകളിലെ സമ്പൂർണ ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, ടെക്സ്റ്റൈൽസുകൾ, മിഠായികടകൾ, ഫാൻസി സ്റ്റോറുകൾ, ഫുഡ്‌വെയറുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ 6 മുതൽ 11 മണിവരെയും പ്രവർത്തിക്കാൻ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കുന്നതിനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ അടക്കമുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.