മെയ് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

0
1043

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ മെയ്‌ 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. നാലാംഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ ഇല്ലാത്ത സാഹചര്യത്തിൽ നാളെ മുതൽ ആരംഭിക്കാനിരുന്ന സ്കൂൾ പ്രവേശന നടപടികൾ അനിശ്ചിതത്തിലാകും. സ്കൂൾ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാരിന്റെ സ്ഥിതികരണം വരാനുണ്ട്. നേരിട്ടും ഓൺലൈൻ വഴിയും പ്രവേശനം നടത്താനായിരുന്നു ഇതുവരെയുള്ള നിർദേശം . എന്നാൽ ലോക്ക്ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റും എന്നാണ് സൂചന. പ്രവേശനം ഓൺലൈൻ വഴി മാത്രം ആക്കാൻ ആണ് സാധ്യത.26 മുതൽ നടക്കാനിരുന്ന  എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളെ കുറിച്ചും സംസ്ഥാന സർക്കാരിന്റെ വിശദീകരണം വരേണ്ടതുണ്ട്.