കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ഒരാൾ മരിച്ചു. കിളിമാനൂർ പൊരുന്തമണ്ണിൽ വൈകിട്ട് ആറു അരയോടാണ് സംഭവം. കിളിമാനൂർ അടയമൺ ആർ എസ് ഭവനിൽ റെജിലാൽ (41)ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് കിളിമാനൂർ പോലീസ് പറഞ്ഞു. അപകടത്തിൽ പോലീസ് നടപടി എടുത്തു.