ഇന്ത്യയിലെ കൊറോണ ബാധമൂലമുള്ള ആദ്യ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്തു. 76 വയസുള്ള മുഹമ്മദ് ഹുസൈൻ സിദിഖിയാണ് മരിച്ചതായി സ്ഥിരീകരിച്ചരിക്കുന്നത്. സൗദിയിൽ നിന്നും ഉംറക്ക് പങ്കെടുത്ത ശേഷം കഴിഞ്ഞ 29നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർന്ന് നടന്ന പരിശോധനകൾക്ക് ശേഷം ഇന്നാണ് ആരോഗ്യവകുപ്പ് കോവിഡ് 19 മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചത്.