കാട്ടാക്കടയിലെ സ്വകാര്യ ഹോട്ടൽ ഗുണ്ടകൾ അടിച്ചു തകർത്തു

കാട്ടാക്കടയിൽ സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് നേരെ ആക്രമണം നടന്നത്. ഹോട്ടലിന്റെ താഴത്തെ നിലയിലെ ബാറിൽ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു. വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ മദ്യം നൽകാൻ വിസമതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ബാറിൽ നിന്ന് പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടർന്ന് ഗുഡ്സ് ആട്ടോയിൽ നാല് യുവാക്കൾ ഹോട്ടലിലെത്തി.ഹോട്ടലിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകർത്തു. പ്രകോപിതരായ സംഘം ഹോട്ടലിന് മുന്നിലെ ബോർഡുകൾ, ലൈറ്റുകൾ, മൺകലങ്ങൾ എന്നിവയൊക്കെ അടിച്ചു തകർത്തു. സംഭവം കണ്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെയും സംഘം മർദ്ദിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ മാനേജർ കാട്ടാക്കട പൊലീസിൽ നൽകിയ പരിതായിൽ പറയുന്നു. കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ഡി.ബുജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആന്വേഷണം ആരംഭിച്ചു.

Latest

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി...

കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരമന നദിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും...

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്. പ്രതികൾക്ക് ജീവപര്യന്തം.

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!