തലസ്ഥാനത്ത് ഒരാൾക്ക് കൊറോണ ബാധയെന്ന് സംശയം. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യത്തിൽ ആദ്യസൂചന നൽകിയത്. രോഗിയുടെ ശരീര സാംപിൾ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതായാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
ഇയാളുടെ അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ഇത് ഒരു പോസിറ്റീവ് കേസ് ആയിത്തന്നെയാണ് പരിഗണിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എൻ.ഐ.വി ലാബിലായിരിക്കും അന്തിമ പരിശോധന നടക്കുക. നിലവിൽ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും വിവരമുണ്ട്. ഇറ്റലിയിൽ നിന്നുമാണ് ഇയാൾ എത്തിയത്.