വിശാഖപട്ടണത്ത് വിഷവാതക ചോർച്ച 5 പേർ മരിച്ചു, നിരവധിപേർ ആശുപത്രിയിൽ

വിശാഖപട്ടണം։ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിൽ ഉണ്ടായ വാതക ചോര്‍ച്ചയില്‍ അഞ്ച് മരണം. വിഷവാതകം ശ്വസിച്ച് എട്ട് വയസുകാരി ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. ആർ. ആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്.

രാവിലെ 3 മണിയോടെയാണ് വാതകചോര്‍ച്ചയുണ്ടായത്. വാതകചോര്‍ച്ച തടയാനാകാഞ്ഞതാണ് വലിയ അപകടത്തിന് വഴി വെച്ചത്. ലോക്ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന ഫാക്ടറി ഇന്നലെയാണ് തുറന്നത്. ഗോപാലപട്ടണത്തെ 3 ഗ്രാമങ്ങളെ വാതകചോര്‍ച്ച ബാധിച്ചു. ഏകദേശം 5 കിലോമീറ്റര്‍ പരിധിയോളം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്നവിവരം. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുന്നുണ്ട്. കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഇവിടെയുണ്ട്. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്ന ഞെട്ടിക്കുന്നകാഷിച്ചകളാണ്എങ്ങും.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!