തിരുവനന്തപുരം: ഏഴാം ക്ലാസ് ഗണിതം ഓൺലൈൻ ക്ലാസ് എടുത്ത തിരുവനന്തപുരം വിതുര ഗവ.യുപി സ്കൂളിലെ അധ്യാപകൻ ബിനു ജി. ബിനുകുമാർ(44) അപകടത്തിൽ പെട്ട് മരിച്ചു. ജൂൺ 4ന് വിക്‌ടേഴ്‌സ് ടീവിയിൽ ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുരാജായിരുന്നു.
നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ് ബിനു. വീടിന് സമീപത്തെ തോട്ടിൽ വീണ് മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വീട്ടിനടുത്തുള്ള ശാസ്ത്ര ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണാണ് മരണമെന്നാണ് സൂചന. പാലോട് ആശുപത്രി ജംഗ്ഷനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കെ.എസ്.ടി.എ പാലോട് ഉപജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ- കൃഷ്ണപ്രിയ (അധ്യാപിക, നെടുമങ്ങാട് ദർശന സ്കൂൾ), മകൾ- ദേവനന്ദ (എട്ടാം ക്ലാസ് വിദ്യാർഥിനി).