തിരുവനന്തപുരം: അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ വാതക ചോർച്ച ഉണ്ടായി, വെള്ളം ശീതീകരിക്കുന്ന ടാങ്കിൽ നിന്നാണ് അമോണിയം ചോർന്നത് ,ഭയപ്പെടേണ്ട സാഹചര്യം ഇല്ലാ എന്നും ചോർച്ച പൂർണമായമായും പരിഹരിച്ചതായും ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു.പ്ലാന്റിലെ ജല ശീതീകരണ ടാങ്കിൽ നിന്നാണ് അമോണിയ ചോർന്നത് ചോർച്ച ഉടൻ കണ്ടെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ ടാങ്കിൽ സൂക്ഷിച്ചിരുന്ന അൻപതിനായിരം ലിറ്ററോളം വെള്ളം പുറത്തേക്ക് വിട്ടതോടെ പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് ഉണ്ടായി. വെള്ളത്തിലുണ്ടായിരുന്ന അമോണിയ അന്തരീക്ഷ വായുവിൽ കലരുകയും ചെയ്തു. സംഭവമ മറിഞ്ഞ് ജില്ല കളക്ടർ നവജ്യോത് ഖോസെ പ്ലാന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നവജ്യോത് സിങ് കോസ ആവശ്യപ്പെട്ടു. ഫയർഫോഴ്സിനും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനും അടിയന്തര റിപ്പോർട്ട് നൽകാനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
അമോണിയ വാതകം കലർന്ന വെള്ളം കണ്ടെയ്നറിൽ മറ്റൊരിടത്തേക്ക് നീക്കാനും നിർദ്ദേശം നൽകി. അമോണിയ ചോർച്ച പൂർണമായും നിയന്ത്രണ വിധേയമായതായി ഫയർഫോഴ്സ് അറിയിച്ചു.
സാധാരണ അമോണിയ ചോർച്ച ഉണ്ടാകുമ്പോൾ വെള്ളം പുറത്തേക്ക് കളയുന്നതാണ് പതിവെന്ന് മിൽമയിലെ ജീവനക്കാർ പറയുന്നു. മഴയും കാറ്റും ഉണ്ടായതിനെ തുടർന്നാണ് സമീപവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണം എന്നാണ് ജീവനക്കാരുടെ വാദം.