മാമം: മാമം പാലത്തിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ആറ്റിലേക്ക് മറിഞ്ഞു. ഇടക്കോട് സ്വദേശികളായ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മാമം പന്തലക്കോട് റോഡിൽ അപകടങ്ങൾ പതിവായി വരികയാണ്, സംരക്ഷണ ഭിത്തിയുടെ അഭാവമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സ്വകാര്യബസ് ആറ്റിലേക്ക് മറിഞ്ഞതും ഈ ഭാഗത്തായിരുന്നു.