നാഷണൽ ഹൈവേയിൽ കോരാണി ചെമ്പകമംഗലം കാരിക്കുഴിയിൽ ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ ഓവർടേക്ക് ചെയ്ത് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കാറിലെ ഡ്രൈവർക്കും, ഓവർ ടേക്ക് ചെയ്ത ബൈക്കിൽ വന്നയാൾക്കും പരിക്കേറ്റു. കോരാണി സ്വദേശികളായ സരുൺ (26)തമ്പാനി (24) എന്നിവരാണ് മരിച്ചത്.