ഇന്നലെ വൈകിട്ട് വര്‍ക്കല വെച്ച് നടന്ന ആക്സിഡന്റിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഞെക്കാട് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്യാം മരണപ്പെട്ടു. ശ്യാം തന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍ സർവീസിനായി കൊടുത്ത ശേഷം പഴയചന്തയില്‍ റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു കാർ വന്ന് അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശ്യാമിനെ ഇടിച്ച കാർ മറ്റ് രണ്ട് ബൈക്കുകളിലും ഇടീച്ചിരുന്നു, അവരും ചികിത്സയിലാണ്. കെ എസ് ടി എ യുടെ സജീവപ്രവര്‍ത്തകനായിരുന്നു ശ്യാം.