നാവായിക്കുളം തട്ടു പാലംത്ത് വാഹന അപകടം നാലു വാഹനങ്ങൾ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു മിനി ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 3 പേരെ നല്ല പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. മരുന്നുമായി എറണാകുളത്തു നിന്നും തിരുനന്തപുരത്തേക്കു പോകുകയായിരുന്ന Tata ace ൽ അതേ ദിശയിലേക്കു പോകുകയായിരുന്ന ലോറി ഇടിച്ച് റോഡിൻ്റെ സൈഡിലെ ചതുപ്പിലേക്കു മറിഞ്ഞു. ഈ രണ്ടു വാഹനങ്ങളിലെ ജീവനക്കാർക്ക് പരിക്കുകളില്ല. അപകടം കണ്ട് നിർത്തിയിട്ടിരുന്ന പാരിപ്പള്ളിയിൽ നിന്നും വിതുരയിലേക്ക് കമ്പി കൊണ്ടുപോകുകയായിരുന്ന ലോറിയിൽ തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന Mini Tanker ഇടിച്ചു കയറി അതിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു.
നെയ്യാറ്റിൻകര സ്വദേശികളായ കമൽ (23), പ്രവീൺ (21), ഗണേഷ് (20) എന്നിവർക്കാണ് പരിക്കുപറ്റിയത്.