കിളിമാനൂരിൽ കുറവൻകുഴി ജംഗ്ഷനിൽ രാത്രി 7 മണിക്ക് കാറും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്. കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശിയായ യുവാവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കിളിമാനൂർ മോനിഷയിൽ മോഹനന് കാലിന് പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.