ആറ്റിങ്ങൽ :ആറ്റിങ്ങൽ ഐറ്റിഐയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആറ്റിങ്ങൽ ഭാഗത്ത് നിന്നു വന്ന സ്വിഫ്റ്റ് കാർ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.