ആറ്റിങ്ങൽ: ആറ്റിങ്ങൽ TB ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ലോറിയും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 8 പേരിൽ 3 പേർ മരണപ്പെട്ടു. ബാക്കി 5 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കാർ ലോറിയുമായി കൂട്ടിയിടിച്ച ശേഷം റോഡ് സൈഡിലെ മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.