നെടുങ്ങണ്ട പ്രദേശത്തു എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ വീടുകൾ സന്ദർശിച്ചു മാസ്കുകളും,കോവിഡ് 19 മുൻ കരുതൽ ലഘുലേഖകളും ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. യാത്ര സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങളും യൂണിറ്റ് കമ്മിറ്റി ഏർപെടുത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ അഞ്ചുതെങ്ങ് മേഖല ട്രഷറർ വിജയ് വിമൽ നേതൃത്വം നൽകി.