തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ
കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശീയായ സുരേഷ് (35) ഭാര്യയായ സിന്ധു (30) മകൻ ഷാരോൺ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ചക്കു മുൻപ് നാട്ടിലെത്തിയതാണ്.കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്നു.
ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം സ്ഥലത്ത് കഴക്കൂട്ടം പോലീസെത്തി മേൽ നടപടി സ്വീകരിച്ചുവരുന്നു.