സേവനം പരമാനന്ദം സേവനം തന്നെ ആനന്ദം…. സായിഗ്രാമത്തിലേക്ക് ഒരു യാത്ര.(വീഡിയോ)

സേവനം പരമാനന്ദം സേവനം തന്നെ ആനന്ദം….

മാനവസേവയാണ് മാധവസേവ എന്ന്  പഠിപ്പിച്ച ഭഗവാൻ സത്യസായി ബാബയുടെ മാർഗത്തിൽ ഒപ്പം നടക്കുന്ന, മാനവസേവ ജീവിതചര്യയാക്കിയ മഹായോഗി ശ്രീ K .N ആനന്ദകുമാർ സ്വജീവിതം അപരനായി മാറ്റിവെച്ച് ആലംബമറ്റവന് ആശ്വാസമായി പടർന്ന തണൽമരം,മനുഷ്യ ജീവിതം സന്ദേശമാക്കിയ മനീഷി…കൈകളിൽ കരുതലും കണ്ണിൽ കാരുണ്യത്തിന്റെ കടലും സൂക്ഷിക്കുന്ന നീലസാഗരം…

മഹാത്മഗാന്ധിയുടെ സ്വയംപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യ സാധൂകരണം നടത്തുന്ന പദ്ധതിയാണ് തോന്നയ്ക്കല്‍ സായിഗ്രാമം. 1996 ജൂണ്‍ 17 ന് എന്‍ജിഒ ആയി സ്ഥാപിതമായ കേരളാ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സായിഗ്രാമം സ്ഥാപിച്ചത്. കേരളത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ. ആയി വളര്‍ന്ന സായിട്രസ്റ്റിന്റെ പ്രധാന പദ്ധതികളിലെല്ലാം സായിഗ്രാമം കേന്ദ്രീകരിച്ചാണ്. വിദ്യാലയം, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ആരാധനാലയങ്ങള്‍, ഭക്ഷണപുര, നെയ്ത്ത് ശാല, മണ്‍പാത്ര നിര്‍മ്മാണ ശാല, പരമ്പരാഗതവും നൂതനവുമായ കൃഷി സ്ഥലങ്ങള്‍, വൃദ്ധസദനം, അനാഥാലയം, എന്നിവയ്ക്ക് പുറമെ ഗസ്റ്റ് ഹൗസും ഉണ്ട്.സായിഗ്രാമത്തിന് ആവശ്യമായ സാധനങ്ങളെല്ലാം സായിഗ്രാമത്തിനകത്ത് തന്നെ ഉല്‍പ്പാദിക്കുന്നതിലൂടെയാണ് സ്വയം പര്യാപ്ത ഗ്രാമമായി മാറിയത്. സത്യസായി ബാബ, ഷിര്‍ദ്ദിസായി ബാബ, ശ്രീബുദ്ധന്‍ തുടങ്ങിയവരുടെയെല്ലാം ക്ഷേത്രങ്ങള്‍ സായിഗ്രാമം കോമ്പൗണ്ടിലുണ്ട്. ഇവിടെ നിന്നുള്ള എല്ലാ സേവനങ്ങളും സൗജന്യമാണ്. ഭക്ഷണ ശാലയില്‍ മൂന്ന് നേരവും ആര്‍ക്ക് വേണമെങ്കിലും വന്ന് ഭക്ഷണം കഴിച്ച് പോകാം. ക്യാഷ് കൗണ്ടര്‍ ഇല്ല. സായിഗ്രാമത്തിനാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലവൈദ്യുതി പദ്ധതിയും നിലവില്‍ പരിഗണനയിലാണ്. ദേശീയപാതയില്‍ തോന്നയ്ക്കലില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി മങ്കാട്ടുമൂലയിലാണ് സായിഗ്രാമം പ്രവര്‍ത്തിക്കുന്നത്

Latest

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര വെണ്‍പകലിലാണ് സംഭവം. ആണ്‍സുഹൃത്താണ് കൊലപാതകത്തിന്...

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി.

വെള്ളറടയില്‍ വൃദ്ധനെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂ‌ർ ചരുവിളാകം...

ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്.

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ ആദ്യ അവലോകനയോഗ൦...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!