തിരുവനന്തപുരം: മോഷണത്തിന് ശേഷം ‘തല’ മാറുന്ന വിരുതനെ ഒടുവിൽ കേരള പൊലീസ് കൈയോടെ പിടികൂടി. കമുകിൻകോട് കിരൺ നിവാസിൽ പ്രവീൺ(23) ആണ് അറസ്റ്റിലായത്. വിഗ് ധരിച്ചെത്തി മാലപൊട്ടിച്ച് കടക്കുകയും കൃത്യത്തിന് ശേഷം അത് അഴിച്ചു മാറ്റുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
കഴിഞ്ഞ 8ന് ഉച്ചയ്ക്ക് 1.30ന് പ്ലാമുട്ടൂക്കടയിൽ നിന്നും പഴയഉച്ചക്കട ഭാഗത്തേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന സ്ത്രീയെ കുളത്തൂർ സബ് രജിസ്ട്രാർ ഓഫിസിന് സമീപം തടഞ്ഞ് കഴുത്തിലുണ്ടായിരുന്ന രണ്ടരപവൻ മാല പൊട്ടിച്ച് കടന്നു. തിരിച്ചറിയാതിരിക്കാൻ മോഷണസമയത്ത് വിഗ് ഉപയോഗിക്കുന്നതാണ് പ്രവീണിന്റെ രീതിഒളിവിൽ പോയ പ്രതിയെ തമിഴ്നാട് പൊലീസിന്റെ സഹാത്തോടെ പൊഴിയൂർ സി.ഐ കെ.വിനുകുമാർ, എസ്.ഐ എം.ആർ പ്രസാദ്, സി.പി.ഒമാരായ ബിജു, വിമൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.