വര്‍ക്കലയില്‍ ട്രെയിൻ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

0
1224


വർക്കലയില്‍ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയില്‍ ആയിരുന്നു . മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും മകള്‍ക്ക് അഞ്ചും.

വർക്കല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.