വർക്കല: വർക്കലയിലെ പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളില്‍ നിന്ന് തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി താഴേക്കു ചാടിയ സംഭവത്തില്‍ വൻ വഴിത്തിരിവ്.
താൻ ക്രൂരമായ ലെെംഗിക പീഡനത്തിനിരയായെന്നും ഈ കാരണം കൊണ്ടാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് എന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വര്‍ക്കല
പൊലീസിനാണ് മൊഴി നല്‍കിയത്. വര്‍ക്കലയിലെ പാപനാശം ഹെലിപ്പാഡ് കുന്നിന്‍ മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയാണ് യുവതി.
തലയ്‌ക്ക് സാരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് ആണ്‍ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള തിരുനെല്‍വേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും എന്നാണ് പുറത്തു വരുന്ന വിവരം.