തദ്ദേശീയ വിപണിക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടുള്ള യൂണിറ്റി മാൾ അഥവാ ഏകതാമാൾ തിരുവനന്തപുരം പള്ളിപ്പുറത്ത് സ്ഥാപിക്കും. ഇതിലേക്കായി കേന്ദ്രസർക്കാർ 150 കോടി രൂപ നൽകും. 10 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ ഇതിനുവേണ്ടി നൽകിയിരിക്കുന്നത്. തദ്ദേശീയ വിപണിയുടെ സ്റ്റാളുകൾക്ക് പുറമേ സ്വകാര്യ നിക്ഷേപവും ഉണ്ടാവും.
മാളിനൊപ്പം മറ്റ് സംവിധാനങ്ങളായ ഹോട്ടൽ കൺവെൻഷൻ സെന്ററും പ്രതീക്ഷിക്കാം. മൾട്ടിപ്ലക്സും ഫുഡ് കോർട്ട് അടക്കമുള്ള സംവിധാനങ്ങളോടുകൂടിയായിരിക്കും യൂണിറ്റി വരിക.