അബുദാബി :യു എ ഇ അനുസ്മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ച് അബുദാബി ഹെവി വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഈ മാസം 30ന് ഉച്ചയ്ക്ക് 12 മുതൽ ഡിസംബർ 4 പുലർച്ചെ വരെ നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടാകുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.ഈ കാലയളവിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സുകളും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് അബുദാബിയിലെ ദ്വീപിലെ എല്ലാ റോഡുകളിലേക്കും തെരുവുകളിലേക്കും ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസ്തഫ പാലം, അൽ മഖ്ത പാലം എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പോയിന്റുകൾ ഉൾപ്പെടെ പ്രവേശിക്കുന്നത് നിരോധിക്കും.ലോജിസ്റ്റിക് സപ്പോർട്ടിനും വേസ്റ്റ് ശേഖരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ബാധകമല്ല. ദേശീയ ദിനം അവധി ദിനങ്ങൾ സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ നിലവിൽ വരും ഇത് പോലീസ് പെട്രോളിനും സ്മാർട്ട് സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്ന ട്രാഫിക്കും വർധിപ്പിക്കും.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020