Home Accidents തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍.

തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍.

0
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍.

ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥൻ മരിച്ചു. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം.
പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍ സ്ലാബ് തകർന്നുവീഴുകയായിരുന്നു. കുഴിക്കുള്ളില്‍ വീണ സെബാസ്റ്റ്യന്റെ നെഞ്ചില്‍ പൊട്ടിയ സ്ലാബ് പതിച്ചു.
നെയ്യാറ്റിൻകരയില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ.

error: Content is protected !!