തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കിഴക്കമ്പലം മോഡലുമായി രംഗത്ത് എത്തിയ ‘ട്രിവാൻഡ്രം വികസന മുന്നേറ്റം’ കോർപറേഷനിൽ 12 വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂടുതൽ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 35 ൽപരം വാർഡുകളിൽ ജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവർ തുടങ്ങിയ ഓൺലൈൻ കൂട്ടായ്മയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. സര്‍ക്കാരും പ്രതിപക്ഷവുമടക്കം സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതിന് മറുപടി നല്‍കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. നഗരവികസനം മാത്രമാണ് ലക്ഷ്യമെന്ന് കൂട്ടായ്മ പ്രതിനിധികള്‍ പറയുന്നുതിരുവനന്തപുരത്ത് തുടങ്ങി
തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മത്സരിക്കാത്ത മണ്ഡലങ്ങളിൽ വികസന നിലപാടിനോട് യോജിക്കുന്നവർക്ക് പിന്തുണ നൽകുമെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് വിമാനത്താവള സ്വകാര്യവല്‍കരണ ആവശ്യവുമായി ഒന്നിക്കുന്നത്.
വാര്‍ഡും ടി വി എം സ്ഥാനാര്‍ത്ഥികളും: 1. ബീമാപള്ളി ഈസ്റ്റ് – മാഹീന്‍കണ്ണ്, 2. ചാല – ഉഷ സതീഷ്, 3. കേശവദാസപുരം – വില്‍സണ്‍ ജോര്‍ജ്, 4. കണ്ണമ്മൂല – യമുന (ഗംഗ), 5. കിണവൂർ – ഷീജ വര്‍ഗീസ്, 6. കുടപ്പനക്കുന്ന്: അഡ്വ. പി. ഹരിഹരന്‍, 7. കുറവന്‍കോണം – എല്‍.വി. അജിത്കുമാര്‍, 8. പൂജപ്പുര – വിഷ്ണു എസ്. അമ്പാടി, 9. പുഞ്ചക്കരി – എല്‍. സത്യന്‍, 10. ശ്രീകണ്‌ഠേശ്വരം – അഡ്വ. പി.ആര്‍. ശ്രീലാല്‍, 11. തിരുമല – ലൈലാമ്മ ഉമ്മന്‍, 12. വഴുതക്കാട് – വി.എസ്. സുരേഷ് ബാബു.